Skip to main content

ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിതമാക്കുന്നതിനായി ട്രാൻസ്‌പോർട്ട് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ നിർവഹണ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഏകോപിതവുമാക്കുന്നതിനുംപദ്ധതി-പദ്ധതിയേതര പ്രവർത്തനങ്ങളുടെ കൃത്യവും സമയബന്ധിതവുമായ അവലോകനവും പുരോഗതി വിലയിരുത്തലും ഉറപ്പാക്കുന്നതിനുമായി ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി.

ഗതാഗത മേഖലയിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ആശയവിനിമയവും പ്രവർത്തന ഏകോപനവും ഉറപ്പുവരുത്തുന്നതിനുംപൊതുജനങ്ങൾക്ക് കൂടുതൽ ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കമ്മിറ്റി പ്രയോജനപ്രദമാവും.

ഗതാഗത വകുപ്പ് മന്ത്രി അധ്യക്ഷനും ഗതാഗത വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ട്രാൻപോർട്ട് കമ്മീഷണർറോഡ് സുരക്ഷാ കമ്മീഷണർജലഗതാഗത വകുപ്പ് ഡയറക്ടർകെഎസ്ആർടിസി ചെയർമാൻ മാനേജിംഗ് ഡയറക്ടർകെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടർമെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തുടങ്ങിയവർ അംഗങ്ങളായിരിക്കും.

ട്രാൻസ്‌പോർട്ട് കോർഡിനേഷൻ കമ്മിറ്റിയുടെ യോഗങ്ങൾ മുൻകൂർ അജണ്ട തയ്യാറാക്കി മാസത്തിൽ കുറഞ്ഞത് ഒരു തവണയെങ്കിലും വിളിച്ചുചേർക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും ഫലപ്രദവുമാക്കുന്നതിനുംനയപരമായ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുംപൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് കമ്മിറ്റി രൂപീകരിക്കപ്പെട്ടിട്ടുള്ളതെന്ന് ഗതാഗത വകുപ്പു മന്ത്രി സി പി ജോൺ അറിയിച്ചു.

പി.എൻ.എക്‌സ്. 2452/2026

date