Skip to main content

പോളിടെക്നിക് ഡിപ്ലോമ ജില്ലാതല കൗണ്‍സിലിങ്

 

 

സര്‍ക്കാര്‍/ ഐ എച്ച് ആര്‍ ഡി/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് നിലവില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളിലേക്ക് ജില്ലാതല കൗണ്‍സിലിങ് ജൂലൈ 15 മുതല്‍ 18 വരെ പാലക്കാട് ഗവ.പോളിടെക്നിക് കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. കൗണ്‍സിലിങ്ങിന് വരുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി സ്ലിപ്പുമായി വരണം. ഓരോ ദിവസത്തേയും വേക്കന്‍സിനില, പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ www.polyadmission.org/regular ല്‍ ലഭിക്കും. ജൂലൈ 15ന് റാങ്ക് ഒന്ന് മുതല്‍ 10000 വരെ, 16ന് 10001 മുതല്‍ 20000 വരെ, 17ന് റാങ്ക് 20001 മുതല്‍ 30000 വരെ, 18ന് റാങ്ക് 30001 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും രാവിലെ ഒന്‍പത് മുതല്‍ 10 വരെയാണ് കൗണ്‍സിലിങ്. ഫോണ്‍: 8921335261.

date