Skip to main content

സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ജൂലൈ 14 നു നടത്തും. സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള എല്ലാ വിദ്യാർഥികളും അന്നേ ദിവസം രാവിലെ 9ന് മുൻപ് നെടുമങ്ങാട് ഗവ. പോളിടെക്‌നിക്ക് കോളേജിൽ എത്തിച്ചേരണം.

എസ്എസ്എൽസി, പ്ലസ്ടു/ വി എച്ച് സി/ ഐ ടി ഐ, വരുമാനം, ജാതി, ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും SC/ST/OEC വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org, 8129986015, 9446908466.

പി.എൻ.എക്‌സ്. 2494/2026

date