Skip to main content

സ്ക്രൈബിനായി അപേക്ഷ നൽകാം

കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 66/2025), ക്ലർക്ക് (തസ്തികമാറ്റം) (കാറ്റഗറി നം. 67/2025), ക്ലർക്ക് (എൻ.സി.എ - ഒ.ബി.സി) (കാറ്റഗറി നം. 95/2025), ക്ലർക്ക് (എൻ.സി.എ - ഹിന്ദു നാടാർ) (കാറ്റഗറി നം. 96/2025), കൂടൽമാണിക്യം ദേവസ്വത്തിലെ എൽ.ഡി.ക്ലർക്ക് (കാറ്റഗറി നം. 74/2025), എൽ.ഡി.ക്ലർക്ക് (എൻ.സി.എ- എസ്.സി) (കാറ്റഗറി നം. 97/2025) തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 26 ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പ്രസ്തുത പരീക്ഷ എഴുതുന്നതിന് ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർഥികൾക്ക് (ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥി ആണെന്ന് അവകാശപ്പെട്ടിട്ടുള്ള പക്ഷം) സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ജൂലൈ 18 വൈകിട്ട് 5ന് മുമ്പായി kdrbtvm@gmail.com  മുഖാന്തരമോകേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ് ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പിക്കണം. പ്രസ്തുത തസ്തികയിലേയ്ക്ക് ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷ ഫോറംപരീക്ഷയുടെ ഹാൾ ടിക്കറ്റ്മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION), ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന 'എഴുതുവാൻ ബുദ്ധിമുട്ടുണ്ട്എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 2497/2026

date