Skip to main content

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണം: ഇന്ന് ദേശീയ ദുഃഖാചരണം

ഖത്തറിന്റെ മുൻ അമീറും നിലവിലെ അമീറിന്റെ പിതാവുമായിരുന്ന ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് (ജൂലൈ 13) രാജ്യമൊട്ടാകെ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം ആചരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും  പകുതി താഴ്ത്തി കെട്ടും.   ഇന്ന് ഔദ്യോഗിക പരിപാടികൾ നടത്താൻ പാടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമുളള നടപടികൾ ജില്ലാ കളക്ടർമാർ  സ്വീകരിക്കണം. എല്ലാ വകുപ്പ് മേധാവികളും ബന്ധപ്പെട്ട അധികാരികളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

പി.എൻ.എക്‌സ്. 2513/2026

date