Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെയും 145 അങ്കണവാടികളിലെ 911 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 ആഗസ്റ്റ് മുതല്‍ 2027 മാര്‍ച്ച് 31 വരെ ഒരു കുട്ടിക്ക് ഒരു ദിവസം ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24. ടെന്‍ഡര്‍ ഫോമുകള്‍ ജൂലൈ 24 ഉച്ചയ്ക്ക് 12 മണി വരെ നേരിട്ട് ഓഫീസില്‍ നിന്ന് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 252007
date
- Log in to post comments