Skip to main content

ലിറ്റിൽ കൈറ്റ്‌സ് അവാർഡുകൾ നാളെ (ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് നൽകുന്ന 2026-ലെ സംസ്ഥാന-ജില്ലാതല അവാർഡുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ വിതരണം ചെയ്യും.

നാളെ (ജൂലൈ 14) രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്. സംസ്ഥാനത്തെ 2,284 സർക്കാർഎയ്ഡഡ് ഹൈസ്‌കൂളുകളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്ഐടി ക്ലബുകൾ കുട്ടികളുടെ രാജ്യത്തെ ഏറ്റവും വലിയ ഐ ടി ശൃംഖലയാണ്.

 പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബുപൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്.കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്റോബോട്ടിക്‌സ്ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങൾസാമൂഹിക ഇടപെടലുകൾസ്‌കൂൾ വിക്കിഡിജിറ്റൽ മാഗസിൻഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനതലത്തിൽ ഒന്നാംരണ്ടാംമൂന്നാം സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2.5 ലക്ഷം രൂപ, 2 ലക്ഷം രൂപ, 1.5 ലക്ഷം രൂപ വീതം ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും മൂന്നാം സ്ഥാനത്തിന് 20,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലും കൈറ്റിന്റെ വെബ് പ്ലാറ്റ്‌ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും.

പി.എൻ.എക്‌സ്. 2514/2026

 

date