Post Category
സെൻട്രൽ പ്രീ-മെട്രിക് സ്‌കോളർഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീ-മെട്രിക് സ്‌കോളർഷിപ്പിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ജാതി, മതം, വരുമാന പരിധി എന്നിവ ബാധകമല്ല. ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 15.
കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിലുള്ള പട്ടികജാതി വികസന വകുപ്പ് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments