Skip to main content

സാക്ഷരത മിഷന്‍ തുല്യതാ പരീക്ഷകള്‍ തുടങ്ങി

സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന വിവിധ തുല്യതാ കോഴ്സുകളുടെ പരീക്ഷകള്‍ തുടങ്ങി. നാല് ഏഴ് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സുകളിലെ 393 പഠിതാക്കളാണ് ജില്ലയിലെ 5 പരീക്ഷാകേന്ദ്രങ്ങളിലായി തുല്യത പരീക്ഷ എഴുതുന്നത്. മറയൂര്‍ അടിമാലി കട്ടപ്പന വണ്ടിപ്പെരിയാര്‍ തൊടുപുഴ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. വെള്ളിയാഴ്ചയാണ് ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷ ആരംഭിച്ചത്. ഒന്നാം വര്‍ഷ പരീക്ഷ ശനിയാഴ്ച തുടങ്ങി. ഏഴാം തരം തുല്യത പരീക്ഷ ശനിയാഴ്ചയും ഞായറാഴ്ചയും ആയിട്ടാണ്. നാലാം തരം തുല്യത പരീക്ഷയും ഞായറാഴ്ചയാണ്. മലയാളത്തില്‍ നിരക്ഷരരായ 85 പേര്‍ മറയൂര്‍ പരീക്ഷാകേന്ദ്രത്തില്‍ സാക്ഷരതാ പരീക്ഷയും എഴുതുന്നുണ്ട്.

വിവിധ കാരണങ്ങളാല്‍ ഇടക്ക് പഠനം മുടങ്ങിയ പഠിതാക്കളാണ് തുല്യതാ പരീക്ഷ എഴുതുന്നത്. തുല്യതാ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പഠിതാക്കള്‍ക്ക് ഉന്നത പഠനത്തിന് ചേരാനാകും.
സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീമിന്റെ നേതൃത്വത്തില്‍ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. സാക്ഷരതാ മിഷന്റെ സെന്റര്‍ കോ-ഓഡിനേറ്റര്‍മാരും അധ്യാപകരും പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് നേതൃത്വം നല്കി.

 

date