Skip to main content

ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, ലക്കിടിയുടെ നേതൃത്വത്തില്‍ ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം ലക്കിടിയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  നടക്കും. കോഴ്‌സുമായി ബന്ധപ്പെട്ട സൗജന്യ ഓറിയന്റേഷന്‍ സെഷന്‍ ജൂലൈ 15-ന് ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9495999667, 9895967998

date