ജില്ലാതല അറിയിപ്പുകൾ
ക്യാമ്പ് ഫോളോവർ തസ്തികയിൽ 67 ഒഴിവുകൾ
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക് (30), ധോബി (15), സ്വീപ്പർ (9), ബാർബർ (7), വാട്ടർ ക്യാരിയർ (6) എന്നിങ്ങനെ നിലവിലുള്ള 67 ഒഴിവുകളിൽ 59 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. മുൻപരിചയമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ 13 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ബയോഡാറ്റ, ആധാർ കാർഡിന്റെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം എത്തണം.
ട്രേഡ്‌സ്‌മാൻ
കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2026-27 അധ്യയന വർഷം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വകുപ്പിൽ ട്രേഡ്‌സ്‌മാൻ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐടിഐ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എന്നിവ സഹിതം ജൂലൈ 14 രാവിലെ 11 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ
ഐ എച്ച് ആർ ഡി യുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം നിലവിലുള്ള ഒഴിവുകളിലേക്ക് ജൂലൈ 14 ന് കോളേജിൽ വെച്ച് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 10 വരെ. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ബ്രാഞ്ച് മാറ്റവും മറ്റു പോളിടെക്നിക്കുകളിൽ അഡ്‌മിഷൻ എടുത്തു സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും, സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം കോളേജിൽ എത്തണം. ഫോൺ: 0497-2780287, 8547005082, 9495462909, 8129642905.
വൈദ്യുതി മുടക്കം
ജൂൺ 11ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന മേലേ ചൊവ്വ, രാജ ലക്ഷ്മി, ലോക്‌നാഥ്, ജയശ്രീ, ബിഷപ്പ് ഹൗസ്, ഇൻകം ടാക്സ് ഓഫീസ്, കണ്ണോത്തുംചാൽ, ടികെ ജംഗ്ഷൻ, ട്രെയിനിങ് സ്കൂൾ, ചേംബർ, കാൽടെക്സ്, ആർടിഒ ഓഫീസ്, താവക്കര, ഡിഐജി ഓഫീസ്, ജില്ലാ പഞ്ചായത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ, വെയർ ഹൗസ്, യൂണിവേഴ്സിറ്റി റോഡ്, സെൻട്രൽ അവന്യൂ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്‌നിഷ്യൻ, ഒ.ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്-ഇൻ-ഇൻറർവ്യൂ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ രാവിലെ 10.30 ന് നടത്തും.
ലാബ് ടെക്നീഷ്യൻ
ഇൻറർവ്യൂ ജൂലൈ 14നും ഡയാലിസിസ് ടെക്നീഷ്യൻ 16നും ഒ.ടി ടെക്നീഷ്യൻ 17നും ഫാർമസിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 18 നുമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ കാർഡായി ഉപയോഗിക്കുന്ന രേഖ എന്നിവ സഹിതം രാവിലെ 10 മണിക്ക് മുമ്പായി എത്തണം.
- Log in to post comments