Post Category
ജില്ലാതല ക്വിസ് മത്സരം: ആദിദേവ്, കാർത്തിക് വിജയികൾ
ദേശീയ വായന സന്ദേശത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ആദിദേവ് പി.കെ (എ.കെ.ജി എച്ച്എസ്എസ് പെരളശ്ശേരി) കാർത്തിക്. പി (കൂടാളി എച്ച്എസ്എസ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
കണ്ണൂർ ഗവ. ടിടിഐ ഫോർ മെൻ-ൽ
നടന്ന പരിപാടി ടി. ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ കെ.എച്ച് ജോൺ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൾ കരീം മുഖ്യാതിഥിയായി. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ വായനാ സന്ദേശം നൽകി.
സുനിൽകുമാർ സി, രാജഗോപാൽ സി.വി, പവിത്രൻ കോതേരി, കെ. സരള ടീച്ചർ, സജീവൻ പി, കെ.വി രാഘവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments