Skip to main content

താൽക്കാലിക ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ വനിതകൾക്കായി സംവരണം ചെയ്ത കേസ് വർക്കർ  തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.  നിയമം/സോഷ്യൽവർക്ക്/സോഷ്യോളജി/സോഷ്യൽ സയൻസ്/സൈക്കോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും അംഗീകൃത സർവ്വകലാശാലാ ബിരുദവും, 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  പ്രതിമാസ ശമ്പളം 28000 രൂപ.  പ്രായപരിധി 01/01/2026 ന് 25 നും 45 നും മദ്ധ്യേ.  തത്പരരായ ഉദ്യോഗാർത്ഥികൾ 2026 ജൂലൈ 22 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ  നിന്നുള്ള NOC ഹാജരാക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 2543/2026

date