Skip to main content

ലാബ് ടെക്നിഷ്യൻ താൽക്കാലിക ഒഴിവ്

തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC പ്രോജക്ടിലേക്ക് ലബോറട്ടറി ടെക്നീഷ്യന്റെ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി എം.എൽ.ടി (മൈക്രോബയോളജി) അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി, എം.എസ്.സി മെഡിക്കൽ മൈക്രോബയോളജിയും ആറ് മാസം പ്രവർത്തിപരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസംഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം–695035. ഇമെയിൽphlabtvpm@gmail.com. ഫോൺ: 0471 2472225.

പി.എൻ.എക്‌സ്. 2544/2026

date