Skip to main content

പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

9, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള 2026-27 വർഷത്തെ സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയ്ക്ക് ഒന്നാം ഘട്ട അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും കുടുംബവാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപ വരെയുള്ളവരുമായ പട്ടികജാതി വിദ്യാർത്ഥികൾ ആഗസ്റ്റ് 15നകം അപേക്ഷിക്കണം. അപേക്ഷകൾ സ്‌കൂളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.  ഫോൺ: 0471-2737251, 2737252.

പി.എൻ.എക്‌സ്. 2551/2026

date