Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യക്തിഗത വായ്പ പദ്ധതി 

​സംസ്ഥാന പട്ടികജാതിപട്ടികവർഗ വികസന കോർപ്പറേഷൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നടപ്പിലാക്കുന്ന വ്യക്തിഗത വായ്‌പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗവൺമെൻറ് ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി വായ്പ പത്ത് ലക്ഷം രൂപ. അപേക്ഷകർ​ വിരമിക്കാൻ ഏറ്റവും ചുരുങ്ങിയത് ​ആ​റ് വർഷം സർവീസ് ബാക്കിയുള്ളവരായിരിക്കണം. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കുമായി തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിനു പുറകുവശത്തുള്ള സീ ലാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04602205036​, 9188934105.

 ഇസിജി ടെക്‌നീഷ്യൻ 

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇസിജി ടെക്‌നീഷ്യൻ തസ്‌തികയിൽ രണ്ട് ഒഴിവ്. ഡിസിവിടി/ഇസിജി ആൻ്റ് ഓഡിയോമെട്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 14 രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 04972 882106.

 50 കണ്ടിജൻറ് ജീവനക്കാരുടെ ഒഴിവ് 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടേയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കായി 90 ദിവസത്തേക്ക് 50 കണ്ടിജൻറ് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂലൈ 18 രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പ്ലാനിംഗ് ഓഫീസിലെ നാലാം നിലയിലുള്ള മിനി കോൺഫറൻസ് ഹാളിൽ. അപേക്ഷകർ 50 വയസ്സിന് താഴെ ഉള്ളവരും,ഏഴാം ക്ലാസ് വിജയിച്ചവരും കായികക്ഷമതയുള്ളവരും ആയിരിക്കണം. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ മുൻപരിചയം അഭികാമ്യം. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, ഒരു ഫോട്ടോ എന്നിവ സഹിതം എത്തണം. ഫോൺ: +91 497 276 1369, 04972 700194.

 വൃദ്ധസദനത്തിലെ അന്തേവാസി മരണപ്പെട്ടു 

അഴീക്കോട് ചാലിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിലെ താമസക്കാരിയായ ചന്ദ്രമതി അമ്മ, ഓട്ട്പുരയിൽ, മടക്കര, ഇരിണാവ് (പോസ്റ്റ്) എന്നവർ കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയിൽ വച്ച് ജൂലൈ 12 ന് മരണപ്പെട്ടു. ഭൗതികശരീരം ഏറ്റുവാങ്ങാൻ ബന്ധുക്കളൊ സ്വന്തക്കാരോ വൃദ്ധസദനവുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം ജൂലൈ 16 ന് കണ്ണൂർ കോർപ്പറേഷൻ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന് വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു.

 ഡോക്ടർ നിയമനം 

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 16 ന് ജില്ലാ കലക്ട്രേറ്റ് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04985-205716.

 തടി ലേലം 

വനം വകുപ്പിൻ്റെ കണ്ണവം റെയ്‌ഞ്ചിലെ 1961 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച മൂപ്പെത്തിയ ഗുണനിലവാരമുള്ള വിവിധ ക്ലാസിൽപ്പെട്ട തടികളുടെ ലേലം ജൂലൈ 20 ന് കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിൽ നടക്കും. ഫോൺ:  0490-2302080, 8547602859.

 മിനി ജോബ്ഫെയർ 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് രാവിലെ 10 മുതൽ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്യർ, ജ്വല്ലറി സെയിൽസ് മാൻ, ഡ്രൈവർ, ഏജൻസി മാനേജർ, ബിസിനസ്സ് മാനേജർ, സീനിയർ ബിസിനസ്സ് മാനേജർ, പ്രയോറിറ്റി പാർട്‌ണർ, ടെലി കോളർ, സെയിൽസ് എക്സ‌ിക്യൂട്ടീവ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ബികോം/ഡിഗ്രി. ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐഡി) പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066.

 വിജ്ഞാപനം പിൻവലിച്ചു 

സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷകാര്യാലയം കേരള ഫോക്‌ലോർ അക്കാദമി മുഖേന നടപ്പിലാക്കി വരുന്ന റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയിലേക്ക് പ്രൊജക്‌ട് അസിസ്‌റ്റൻ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്‌ഞാപനം പിൻവലിച്ചതായി കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ അറിയിച്ചു. പുതുക്കിയ വിജ്ഞാപനം പിന്നീട് അറിയിക്കും.

 മുൻഗണന റേഷൻ കാർഡ് മാറ്റം 

മുൻഗണന റേഷൻ കാർഡിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന ജൂലൈ 17 വരെ സ്വീകരിക്കും. അർഹതയുള്ള എല്ലാവരും 17 നകം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

 സ്പോട്ട് അഡ്മിഷൻ 

കെൽട്രോണിൻ്റെ തലശ്ശേരി നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (+2), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (SSLC) കോഴ്സുകൾക്ക് സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന് മുൻപ് തലശ്ശേരി കെൽട്രോൺ നോളജ് സെൻ്ററിൽ (മൂന്നാം നില, സഹാറ സെൻ്റർ, ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിക്ക് എതിർവശം) നേരിട്ട് എത്തണം.  ഫോൺ: 9072592412, 9495642722.

date