Skip to main content

കോഴ്‌സുകളിൽ സീറ്റൊഴിവ്

ഐ എച് ആർ ഡി, മോഡൽ ഫിനിഷിങ് സ്‌കൂളിൽ 6 മാസം / 1 വർഷം ദൈർഘ്യമുള്ള DCA, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, PGDCA, എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി / പ്ലസ് ടു / ഡിഗ്രി. സൗകര്യപ്രദമായ സമയങ്ങളിൽ ഓൺലൈനിൽ ഉൾപ്പടെ ക്ലാസുകൾ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് ഐ എച് ആർ ഡി മോഡൽ ഫിനിഷിങ് സ്‌കൂൾ, തിരുവനന്തപുരം (സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാംപസ്, പി എം ജി ജംഗ്ഷൻ, തിരുവനന്തപുരം-33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9567298330, 8547005050.

പി.എൻ.എക്‌സ്. 2571/2026

date