ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള മലപ്പുറം പി.എം. ശ്രീ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2027-2028 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. നവംബര്‍ 28 നാണ് പ്രവേശന പരീക്ഷ നടക്കുന്നത്. അപേക്ഷകര്‍ മലപ്പുറം ജില്ലയിലെ സ്ഥിര താമസക്കാരായിരിക്കണം. 2015 മെയ് ഒന്നിനും 2017 മെയ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്/എയിഡഡ്/അംഗീകൃത സ്‌കൂളുകളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://cbseitms.rcil.gov.in/nvs/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓണ്‍ലൈനായി ജൂലൈ 31 നകം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ജില്ലയിലെ അംഗീകൃത സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി/എസ്.സി./എസ്.ടി.വിഭാഗങ്ങള്‍ക്ക്) എന്നിവ അപ്ലോഡ് ചെയ്യണം. ഫോണ്‍- 9633815509, 9446869647, 9446951361, 9495103124, 0494-2450350.
- Log in to post comments