Skip to main content

മലപ്പുറത്ത് 'പനി ക്ലിനിക്' ആരംഭിച്ചു

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഹോമിയോ വകുപ്പ് മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ 'പനി ക്ലിനിക്' ആരംഭിച്ചു.ജില്ലാ റാപിഡ് ആക്ഷന്‍ ആന്‍ഡ് എപ്പിഡെമിക് കണ്‍ട്രോള്‍ സെല്‍ യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. സുമേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് ഡോ. സുമേഷ് അറിയിച്ചു. സര്‍ട്ടിഫൈഡ് ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്.

യോഗത്തില്‍ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. ജമീലത്ത്, മഞ്ചേരി ആശുപത്രി സൂപ്രണ്ട് ഡോ. എ. മുബഷിറ,  റീച്ച് കണ്‍വീനര്‍ ഡോ. എം. സുനന്ദകുമാര്‍എന്നിവര്‍ പങ്കെടുത്തു. ഫോണ്‍ : 0483 2734011.

date