പാര്‍ട്ട് ടൈം ടീച്ചര്‍, അസിസ്റ്റന്റ് കുക്ക് നിയമനം
സമഗ്രശിക്ഷ കേരള തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കെ.ജി.ബി.വി. ഗേള്‍സ് ഹോസ്റ്റലിലേക്ക് സ്ത്രീകള്‍ക്കായി സംവരണം ചെയ്ത പാര്‍ട്ട് ടൈം ടീച്ചര്‍, അസിസ്റ്റന്റ് കുക്ക് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ടീച്ചര്‍ തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. അസിസ്റ്റന്റ് കുക്ക് തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ് പാസായിരിക്കണം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കാറ്ററിംഗ് സര്‍ട്ടിഫിക്കറ്റ്/ പ്രമുഖ സ്ഥാനത്തില്‍ പാചകക്കാരിയായി മൂന്ന് വര്‍ഷത്തെ പരിചയം. പ്രായം 25 നും 50 നും മദ്ധ്യേ. പ്രദേശവാസികള്‍ക്കും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നതിനായി ജൂലൈ 22 ന് രാവിലെ 10.30 ന് ചാലക്കുടി കെ.ജി.ബി.വി ഗേള്‍സ് ഹോസ്റ്റലില്‍ എത്തിച്ചേരണം. ഫോണ്‍: 04872323841.
- Log in to post comments