Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍

 

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- ബന്ധപ്പെട്ട എഞ്ചിനീയറിങ്ങ് ശാഖയില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജൂലൈ 21-ന് രാവിലെ 10ന് കോളജില്‍ ഹാജരാകണം.പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ക്ലാസ് എടുക്കാന്‍കൂടി തയ്യാറായി വരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2260565.

 

date