Skip to main content

ജില്ലാ നേതൃത്വ ശില്പശാല സംഘടിപ്പിച്ചു

 

 ജില്ലയിലെ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ക്കും മേഖലാ സമിതി കണ്‍വിനര്‍മാര്‍ക്കുമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം  സംസ്ഥാന പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു. ഗ്രന്ഥശാല നിയമത്തെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു വിശദീകരിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ഇ. ചന്ദ്രബാബു, എന്‍ പ്രമോദ് ദാസ്, സി.മനോജ്, ബിനോയ് മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കണ്ണിയപുറം പിഷാരടിസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി പി ചിത്രഭാനു അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി കെ.എന്‍ സുകുമാരന്‍, ജില്ലാ ഭാരവാഹികളായ കെ.എസ് ലക്ഷ്മണന്‍, പി. എന്‍ മോഹനന്‍, കെ ജയകൃഷ്ണന്‍, സി.വിജയന്‍, കെ സന്ധ്യ, കെ ചന്ദ്രന്‍, കെ.പി. സുധീര്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ എ.ബിജു എന്നിവര്‍ പങ്കെടുത്തു.

date