Post Category
കെല്‍ട്രോണ്‍ ഫയര്‍ & സേഫ്റ്റി കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍ 27ന്
കെല്‍ട്രോണിന്റെ കലൂര്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 27-ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കലൂര്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിലാസം- കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, എം.ഇ.എസ് കള്‍ച്ചറല്‍ കോംപ്ലക്സ്, റിസര്‍വ് ബാങ്കിന് സമീപം, കലൂര്‍, കൊച്ചി - 682017, ഫോണ്‍: 0484 2971400, 9526047815, 9388338357.
date
- Log in to post comments