അറിയിപ്പുകൾ
അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവ്. ബോട്ടണിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പി എച്ച് ഡി അല്ലെങ്കിൽ നെറ്റ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രവൃത്തിപരിചയം അഭിലഷണീയം
നിശ്‌ചിത യോഗ്യതയും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പും സഹിതം ജൂൺ 29 രാവിലെ 10 ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.maharajas.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.
ഇ-ടെണ്ടർ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ-ടെണ്ടർ നടപടികൾ ആരംഭിച്ചു വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
തൊഴിലധിഷ്ഠിത കോഴ്‌സുകൾ: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള ബിസിൻ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മോണ്ടിസ്സോറി & പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 7994449314
ഷോർട്ട് ടേം കോഴ്സുകൾ
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കൊച്ചി കലൂരിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്കൂളിൽ പുതിയ ഷോർട്ട് ടേം കോഴ്സുകളിലേക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നു.
കൊച്ചി കലൂരിലുള്ള മോഡൽ ഫിനിഷിംഗ് സ്കൂളിലാണ് ക്ലാസുകൾ നടക്കുന്നത് താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 0484 2985252, 8547005004 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം കോച്ചങ്ങാടിയിൽ സ്ഥിതിചെയ്യുന്ന മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ശീതീകരിച്ച മത്സ്യങ്ങൾ വിൽക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 4 ന് ഉച്ചയ്ക്ക് 12 മണി വരെ.
ഫോൺ: 9526041117, 9526041187
താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.ജൂലൈ 03-ന് രാവിലെ 11 മണിക്ക് വാക്-ഇൻ ഇന്റർവ്യൂ നടക്കും.
യോഗ്യത :എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിൽ / കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. താല്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0484-2360000
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കേപ്പിന്റെ കീഴിൽ ആലപ്പുഴ വടയ്ക്കൽ അക്ഷരനഗരി കാമ്പസിൽ (പുന്നപ്രയിൽ) പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ എം.ബി.എ വിഭാഗത്തിലേക്ക് മണിക്കൂർ വേതന അടിസ്ഥാനത്തിൽ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസർമാരെ താൽക്കാലികമായി നിയമിക്കുന്നു.
ജനറൽ മാനേജ്‌മെന്റ്, ഫിനാൻസ്, ഓപ്പറേഷൻസ് എന്നീ സ്പെഷ്യലൈസേഷനുകളിലാണ് ഒഴിവുകളുള്ളത്. ഒന്നാം ക്ലാസ്സ് എം.ബി.എ-യാണ് അടിസ്ഥാന യോഗ്യത. മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങളും ബയോഡാറ്റയും സഹിതം ജൂൺ 30-ന് രാവിലെ 10 മണിക്ക് ഡയറക്ടർ മുൻപാകെ ഹാജരാകണം
ഫോൺ: 0477-2267602, 9188067601
- Log in to post comments