Skip to main content

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

 

ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ റസിഡന്‍ഷ്യല്‍ പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 18 നും 30 നും മധ്യേ. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജൂലൈ 30 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാക്കണം. ഫോണ്‍: 0491-2505383, 0491-2910366, 0492-3291915, 0492-3291155.

date