Post Category
അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് പെന്‍ഷന്‍ മസ്റ്ററിങ് ജൂലൈ 17 മുതല്‍
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി വാര്‍ഷിക മസ്റ്ററിങ് ജൂലൈ 17 മുതല്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ 30 വരെയാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ടതാണ്. ഇതിനായുള്ള നിശ്ചിത സര്‍വീസ് ചാര്‍ജ് അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍: 0483-2730400.
date
- Log in to post comments