Post Category
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ഒഴിവ്
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഉ.ജവമൃാ) പാസ്സായിരിക്കണം. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ പുതുക്കിയ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ: താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 20-ന് രാവിലെ 10.30-ന് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ ഹാജരാകേണ്ടതാണ്. നിര്‍ദ്ദിഷ്ട സമയത്തിന് അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണം.
date
- Log in to post comments