Skip to main content

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

വയനാട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഒബിജി/ഡിഎൻബിയിൽ എംഎസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  പ്രതിമാസ ശമ്പളം 68,900-2,05,500 രൂപ.  പ്രായപരിധി 01/01/2025 ന് 22 നും 45 നും മദ്ധ്യേ. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിൽ ഉൾപ്പെട്ട തത്പരരായ ഉദ്യോഗാർത്ഥികൾ ജൂലൈ 25 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ  നിന്നുള്ള എൻഒസി ഹാജരാക്കണം.

പി.എൻ.എക്‌സ്. 2609/2026

date