Post Category
താത്കാലിക ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ (തുറന്ന മത്സര മുൻഗണനാവിഭാഗം - 1 ഈഴവ, തിയ്യ, ബില്ലവ മുൻഗണനാ വിഭാഗം -1) എന്നിങ്ങനെ രണ്ട് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. എംബിബിഎസ് & എംഎസ് ജനറൽ സർജറി/ എംസിഎച്ച് സർജിക്കൽ ഗാസ്ട്രോഎന്ററോളജി എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 73500 രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മദ്ധ്യേ. തത്പരരായ ഉദ്യോഗാർത്ഥികൾ ജൂലൈ 25 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.
പി.എൻ.എക്‌സ്. 2610/2026
date
- Log in to post comments