Post Category
*വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഒഴിവ്*
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്. എം.ബി.ബി.എസും എം.ഡിയും (റേഡിയോളജി) അല്ലെങ്കിൽ ഡി.എം.ആർ.ഡിയും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അൾട്രാ സൗണ്ട് സ്കാനിംഗ് രംഗത്ത് മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ആശുപത്രി വികസന സമിതി നിശ്ചയിക്കുന്ന നിരക്കിലായിരിക്കും വേതനം.
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ടോ അല്ലെങ്കിൽ dhwadakanchery@gmail.com ഇ-മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. ജൂലൈ 20ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. വിലാസം- സൂപ്രണ്ട്, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി, കുമാരനെല്ലൂർ പി.ഒ., പിൻ - 680590. ഫോൺ- 04884 - 235214.
date
- Log in to post comments