*കെൽട്രോണിൽ മാധ്യമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ*
കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്സുകളിലേക്ക് ജൂലൈ 20, 23 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ആങ്കറിംഗ്, വാർത്താ അവതരണം, ടെലിവിഷൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടെന്റ് നിർമ്മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിന്റ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനം നൽകുന്ന അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജിയിലാണ് പ്രവേശനം.
ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയിലേക്കും പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമയിലേക്കും അപേക്ഷിക്കാം. ഫീസ് ആനുകൂല്യങ്ങൾ ഉണ്ടാകും. താത്പര്യമുള്ള വിദ്യാർത്ഥികൾ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസ രേഖകൾ സഹിതം തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പഠന കേന്ദ്രങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്തിനുള്ളിൽ നേരിട്ടെത്തണം. പഠനകാലയളവിൽ അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമായിരിക്കും. ഫോൺ: 9544958182.
- Log in to post comments