40 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍ പ്ലാന്‍ കൗതുകമായി
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുമ്പില്‍ മലപ്പുറം നഗരസഭ ചെയര്‍ പേഴ്‌സണ്‍ അഡ്വ. വി.റിനിഷ 40 വര്‍ഷം മുമ്പ് പി കെ കുഞ്ഞാലിക്കുട്ടി നഗരസഭ ചെയര്‍മാന്‍ ആയിരുന്ന കാലത്ത് മലപ്പുറം നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കാണിച്ചത് ഏറെ കൗതുകമായി, ഈ പ്ലാനിലെ പല കാര്യങ്ങളും നടപ്പാക്കിയിരുന്നു. ഈ മാസ്റ്റര്‍ പ്ലാനിന് പുറമേ മലപ്പുറം നഗരത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനം ഉറപ്പുവരുത്തുന്നതിനാണ് പുതിയെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.
യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, പിഡബ്ല്യുഡി അഡീഷണല്‍ സെക്രട്ടറി വി.ആര്‍ വിനോദ,് ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, എ.ഡി.എം സാദിഖ് പി.ഒ, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. വി റിനിഷ, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് റെജുല പെലത്തൊടി, പഞ്ചായത്ത് പ്രസിഡന്റ്‌റുമാരായ സി.പി ഷാജി (കോഡൂര്‍ ) അനീസ കോടാലി (പൂക്കോട്ടൂര്‍ ) എംകെ സഫിയ (പുല്‍പറ്റ) സി ബുഷ്റ (ആനക്കയം ) നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി അനില്‍, സ്ഥിരം സമിതി അധ്യക്ഷരയാ ഹാരിസ് ആമിയന്‍, പരി അബ്ദുല്‍ മജീദ്, പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം ജംഷാദ് മാസ്റ്റര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments