അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മുൻ സൈനികരുടെ മക്കൾക്കായി നൽകിവരുന്ന വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡിനാണ് പ്രധാനമായും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അർഹരായ വിദ്യാർത്ഥികൾ നിർദ്ദിഷ്ട അപേക്ഷാ ഫോമിനോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, മുൻ സൈനികന്റെ ഡിസ്ചാർജ് ബുക്കിന്റെ പകർപ്പ്, ഐഡന്റിറ്റി കാർഡ്, ബാങ്ക് പാസ്ബുക്ക് വിവരങ്ങൾ തുടങ്ങിയവ സഹിതം ആഗസ്റ്റ് 31-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 എന്ന ഫോൺ നമ്പറിലോ, zswoekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
മസ്റ്ററിങ് പൂർത്തീകരിക്കണം
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്നവർ, കയർ സ്പെഷ്യൽ സ്കീം പ്രകാരം പെൻഷൻ വാങ്ങുന്നവർ എന്നിങ്ങനെ 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയവർക്ക് അക്ഷയ കേന്ദ്രം മുഖേന 'ജീവൻരേഖ' വഴി ബയോമെട്രിക് രീതിയിൽ 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ വാർഷിക മസ്റ്ററിങ് പൂർത്തീകരിക്കണം.
അതിനകം മസ്റ്ററിങ് പൂർത്തീകരിക്കാത്തവർക്ക് 2026 നവംബർ മാസം മുതൽ പെൻഷൻ മുടങ്ങുമെന്നും കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.
- Log in to post comments