Skip to main content

അഭിമുഖം

തിരുവനന്തപുരം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 21, 22 തീയതികളിൽ രാവിലെ 10 മുതൽ കോളേജിൽ നടക്കും. മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ അസി. പ്രൊഫസർ, ഇലക്ട്രോണിക്സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിൽ ലക്ചറർ എന്നീ തസ്തികയിലേക്ക് 21 നും കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഷയങ്ങളിൽ ഡെമോൺസ്ട്രേറ്റർ തസ്തികകളിലേക്ക് 22 നുമാണ് അഭിമുഖം.    ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: 0472-2802686.

പി.എൻ.എക്‌സ്. 2631/2026

date