Post Category
തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് & ജിഎസ്ടി യൂസിങ് ടാലി (പ്രൈം), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. എസ്.സി/ എസ്.ടി/ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസ് ഇളവ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/. ഫോൺ: 0471-2560333/ 9995005055.
പി.എൻ.എക്‌സ്. 2633/2026
date
- Log in to post comments