മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം MC 576896 ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംബർ 2026 (BR-110) ലോട്ടറിയുടെ നറുക്കെടുപ്പ് ജൂലൈ 18-ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. എറണാകുളം ലോട്ടറി ഓഫീസിൽ നിന്നും മനോജ് ടി എന്ന അംഗീകൃത ഏജന്റ് വാങ്ങി കണ്ണൂരിൽ വില്പന നടത്തിയ MC 576896 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 5 പരമ്പരകൾക്ക് വീതം ലഭിക്കും. MA 530984, MB 884378, MC 351820, MD 557299, ME 685578 എന്നി നമ്പറുകൾക്കാണ് രണ്ടാം സമ്മാനം കിട്ടിയിട്ടുള്ളത്. രണ്ടാം സമ്മാനത്തുക 10 ലക്ഷം വീതമാണ്. മൂന്നാം സമ്മാനം 5 ലക്ഷം വീതം MA 816079, MB 725332, MC 504425, MD 323192, ME 739809 എന്നീ നമ്പരുകൾക്കാണ് ലഭിച്ചിട്ടുള്ളത്. നാലാം സമ്മാനം 3 ലക്ഷം വീതവും 5000, 1000, 500,250 രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും ഈ ലോട്ടറിയിലുണ്ട്. ബംബറിന്റെ ടിക്കറ്റ് വില 250 രൂപ ആയിരുന്നു. സംസ്ഥാനത്തൊട്ടാകെ 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. നറുക്കെടുപ്പ് ഫലങ്ങൾ വിശദമായി പരിശോധിക്കുന്നതിനും, ടിക്കറ്റ് നമ്പറുകൾ ഒത്തുനോക്കുന്നതിനും മൊബൈൽ ആപ് : https://play.google.com/store/apps/details?id=gov.kerala.lotis വെബ് സൈറ്റ് : https://statelottery.kerala.gov.in/index.php/lottery-result-view .
പി.എൻ.എക്‌സ്. 2639/2026
- Log in to post comments