Skip to main content

വില്ലേജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത, ഭൂമി സംബന്ധമായ വിഷയങ്ങള്‍, വിവിധ റവന്യൂ പദ്ധതികളുടെ നടത്തിപ്പ് എന്നിവ യോഗം വിലയിരുത്തി. ലാന്‍ഡ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

date