Skip to main content

വനിതാ വാര്‍ഡന്‍ കൂടിക്കാഴ്ച ഇന്ന്

 

പുതുപ്പരിയാരം വനിതാ ഹോസ്റ്റലിലെ വനിതാ വാര്‍ഡന്‍ തസ്തികയിലേക്ക് താല്‍ക്കാലിക/കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എല്‍.സി. പ്രായപരിധി- 2026 ജനുവരി ഒന്നിന് 30 നും 60 വയസിനും മധ്യേ. ഹോസ്റ്റല്‍ നടത്തിപ്പിലോ അഡ്മിനിസ്‌ട്രേഷനിലോ മുന്‍പരിചയമുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം  തെളിയിക്കുന്ന അസല്‍ രേഖകളുമായി ഇന്ന് ( ജൂലൈ 22) രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2505638.

date