Post Category
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ലക്കിടി അസാപ് കേരള - കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം ലക്കിടിയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി (ലെവല്‍ 4) സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31. https://forms.gle/bW3ZExKEYUn4uGSq7 ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495999667, 9895967998.
date
- Log in to post comments