Skip to main content

ജില്ലാതല അറിയിപ്പുകൾ

കർഷക തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് 

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയനവർഷം സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, ഹയർ സെക്കന്ററി, വോക്കേഷനൽ ഹയർ സെക്കന്ററി കോഴ്സുകളിൽ ഉന്നതജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷ ആഗസ്റ്റ്‌ 31 ന് വൈകീട്ട് അഞ്ചു മണി വരെ നിർദിഷ്ട ഫോമിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകാം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: agriworkersfund.org. ഫോൺ: 0497 2712549. 

 വനിത കമ്മീഷൻ സിറ്റിംഗ് ഇന്ന് 

സംസ്ഥാന വനിത കമ്മീഷന്റെ ജില്ലാതല സിറ്റിംഗ് ഇന്ന് (ജൂലൈ 24 ന്) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ. പുതിയ പരാതികളും സ്വീകരിക്കും.

 ഓണാഘോഷം ആലോചനായോഗം 

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനും ജൂലൈ 24 ന് ഉച്ച രണ്ട് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 

 ക്ഷേത്രം ട്രസ്റ്റി നിയമനം 

ഇരിട്ടി താലൂക്ക് പേരാവൂർ വില്ലേജിലെ ശ്രീ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്‌ട മാത്യകയിൽ പൂരിപ്പിച്ച അപേക്ഷ ആഗസ്ത‌് 10 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ്റ് കമ്മീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷഫോം കമ്മീഷണറുടെ ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. 

 ​മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സൗജന്യ ശിൽപ്പശാല 

കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപ്പശാല ​ജൂലൈ 25 ന് വൈകീട്ട് ഏ​ഴ് മുതൽ ​എ​ട്ട് വരെ. പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495642722, 9072592412.

ഐ.ടി.ഐ പ്രവേശന കൗൺസലിംഗ് 

​പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ മെട്രിക്ക് ട്രേഡുകളിലേക്കുള്ള പ്രവേശന കൗൺസലിംഗ് ജൂലൈ 24 ന്. താഴെപ്പറയുന്ന കാറ്റഗറിയിലുള്ള അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 മണിക്ക് ഐ.ടി.ഐ-യിൽ എത്തണം: 
ഈഴവ​ (ഇ​ൻഡക്സ‌് മാർക്ക് 245 മുതൽ 135 വരെ​), മുസ്ലീം​ (ഇൻഡക്സ് മാർക്ക് 195 മുതൽ 105 വരെ​), ഒ.ബി.എച്ച്​ (ഇൻഡക്‌സ് മാർക്ക് 225 മുതൽ 115 വരെ​), ഓപ്പൺ കാറ്റഗറി​ (ഇൻഡക്‌സ് മാർക്ക് 225 മുതൽ 135 വരെ​), എസ്.സി​ (ഇൻഡക്സ‌് മാർക്ക് 150 മുതൽ 143 വരെ​), എസ്.ടി​ (ഇൻഡക്‌സ് മാർക്ക് 175 മുതൽ 135 വരെ​), ഇ.ഡബ്ല്യൂ.എസ്​ (ഇൻഡക്‌സ് മാർക്ക് 195 മുതൽ 135 വരെ​).

 റസിഡൻ്റ് ട്യൂട്ടർ നിയമനം 

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആറളത്ത് പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 അദ്ധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ റസിഡൻ്റ് ട്യൂട്ടറെ നിയമിക്കുന്നതിന് പി എസ് സി യോഗ്യതയുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം താൽകാലികമാണ്. അപേക്ഷ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ ജൂലൈ 28 ന് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.

 വിഷൻ പ്ലസ് എൻട്രൻസ് പരിശീലനം 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന, അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ /എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് ഒരു വർഷം പരമാവധി 54000 രൂപ വരെ അനുവദിക്കുന്ന വിഷൻ പ്ലസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് പ്ലസ് ടു / വി.എച്ച്.എസ്.സി പരീക്ഷയിൽ ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് വാങ്ങി ജയിച്ചിട്ടുള്ളതും സിബിഎസ്ഇ, ഐസിഎസ്ഇ ൽ എ2, എ ഗ്രേഡുകൾ നേടിയതോ ആയ ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (കുടുംബ വരുമാനം ആറ് ലക്ഷത്തിൽ താഴെ), പ്ലസ് ടു മാർക്ക് ലിസ്റ്റ്, പരിശീലനത്തിന് ചേർന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീതി, പഞ്ചായത്ത്/ ബ്ലോക്കിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപ്രതം, ആധാർ കാർഡ് പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നി രേഖകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.
അപേക്ഷ നൽകുന്നതിനുള്ള അവസാന തീയ്യതി സെപ്ത‌ംബർ 30.

 സി-ഡിറ്റിൽ സ്കോളർഷിപ്പോടെ പഠനം

സി-ഡിറ്റിൻ്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡാറ്റ എൻട്രി, ഡിടിപി, എം എസ് ഓഫീസ്, അക്കൌണ്ടിങ്ങ് (ടാലി), എന്നീ കോഴ്സുകൾ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണമുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂലൈ 31. ഫോൺ: 9947763222.

 കരിമ്പം ഫാമിൽ കാഷ്വൽ ലേബറർ 

കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിൻ്റെ കീഴിലുള്ള തളിപ്പറമ്പിലെ കരിമ്പം ഫാമിൽ കാഷ്വൽ ലേബറർ തസ്തികയിൽ ആറ് ഒഴിവുകൾ. തളിപ്പറമ്പ്, കുറുമാത്തൂർ, പന്നിയൂർ വില്ലേജുകളിൽ സ്ഥിരതാമസക്കാരും പതിനെട്ടിനും നാല്പത്തി ഒന്നിനും ഇടയിൽ പ്രായവും (നിയമാനുസൃത വയസിളവ് ബാധകം) കുറഞ്ഞത് അഞ്ചാം ക്ലാസ് യോഗ്യതയും (ബിരുദം പാടില്ല) ഉള്ള ഉദ്യോഗാർത്ഥികൾ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ജൂലൈ 30-നുള്ളിൽ നേരിട്ട് ഹാജരായി രേഖാമൂലം അപേക്ഷ നൽകണം. ഫോൺ: 04602209400.

പ്രവാസി പരാതി പരിഹാര കമ്മിറ്റിയ്ക്ക് അപേക്ഷ നൽകാം 

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ആഗസ്റ്റ് മാസം ചേരുന്ന യോഗത്തിൽ കമ്മിറ്റി മുമ്പാകെ അപേക്ഷകൾ/പരാതികൾ നൽകാൻ താൽപ്പര്യമുള്ള പ്രവാസികൾ ആഗസ്റ്റ് അഞ്ച് വൈകുന്നേരം 5 മണിക്കകം കൺവീനർ/ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ അനക്സ‌്, കണ്ണൂർ 670002 എന്ന വിലാസത്തിലോ jdlsgdknr@gmail.com മെയിലിലോ കൃത്യമായ വിലാസം, ഫോൺ നമ്പർ സഹിതം സമർപ്പിക്കണം. ഫോൺ:  0497-2700081.

 സീറ്റൊഴിവ് 

പന്ന്യന്നൂർ ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ എന്നീ രണ്ട് വർഷ കോഴ്‌സുകളിൽ വനിതകൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള വനിതകൾക്ക് ജൂലൈ 25 ന് വൈകുന്നേരം 5 മണി വരെ ഐടിഐ യിൽ നേരിട്ടെത്തി അപേക്ഷിക്കാം. ഫോൺ: 04902318650, 9745851230.

 മാനേജ്‌മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാം 

മാനേജ്‌മെന്റ്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെൻ്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിന് ഓൺലൈനായി ജൂലൈ 31 വരെ അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. യോഗ്യത പ്ലസ് ടു. പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്. എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register ലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റ് www.srccc.in
ജില്ലയിലെ പഠനകേന്ദ്രം: ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, ഇന്ത്യൻ കോഫീ ഹൗസിന് പുറകിൽ, തളിപ്പറമ്പ്. ഫോൺ: 6282880280, 8921272179.

 പോളി ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 

കണ്ണൂർ ഗവ. പോറ്റിടെക്നിക് കോളേജിലെ ലാറ്ററൽ എൻട്രി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 27 ന് കോളേജിൽ വെച്ച് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ ഒമ്പത് മുതൽ 10 വരെ.  പ്ലസ് ടു/ വി എച്ച് എസ് ഇ. ഐ ടി ഐ / കെ ജി സി ഇ. വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതിയ ഓൺലൈൻ അപേക്ഷ സമർപ്പിച്ചും സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാം.  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. എസ് സി/എസ് ടി വിഭാഗത്തിലുള്ളവർ 1000 രൂപയും, ഒരുലക്ഷമോ അതിൽ താഴെയോ വരുമാനമുള്ളർ 11000 രൂപയും, മറ്റുള്ളവർ 14430 രൂപയും ഫീസിനത്തിൽ അടയ്ക്കണം. 3250 രൂപ പിടിഎ ഫണ്ടും വേണം. സ്പോട്ട് അഡ്‌മിഷന് ശേഷം ഒഴിവുകൾ വരികയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ ഹാജരായി അഡ്‌മിഷൻ എടുക്കാം. ഒഴിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ  https://le.polyadmission.org ൽ. ഫോൺ: 9744340666, 9497648738, 9946484890.

date