Skip to main content

പി.ജി.സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ പി.ജി കോഴ്‌സുകളില്‍ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒഴിവുകളുള്ള വകുപ്പുകളും സംവരണ വിഭാഗവും താഴെ നല്‍കുന്നു. എം.എ അറബിക് (ഇ.ടി.ബി, എസ്.സി., എസ്.ടി., ഇ.ഡബ്ലിയു.എസ്., സ്‌പോര്‍ട്‌സ്), എം.എ ഇംഗ്ലീഷ് (എസ്.ടി, സ്‌പോര്‍ട്‌സ്), എം.കോം (എസ്.ടി, സ്‌പോര്‍ട്‌സ്), എം.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി, എസ്.ടി, ഇ.ഡബ്ലിയു.എസ്., സ്‌പോര്‍ട്‌സ്), എം.എസ്.സി ഫിസിക്‌സ് (എസ്.സ്ി, എസ്.ടി, സ്‌പോര്‍ട്‌സ്). അര്‍ഹരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് നാലിന്  ഉച്ചയ്ക്ക് രണ്ടിനകം കോളേജില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ ഹാജരാകണം. ഫോണ്‍: 9074006717.

date