Skip to main content

ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം: അഭിമുഖം ജൂലൈ 28-ന്

2026-27 അധ്യയന വര്‍ഷത്തില്‍ ഓരോ ഉപജില്ലയിലെയും തെരഞ്ഞെടുത്ത സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂലൈ 28-ന് രാവിലെ 10.30-ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ടി.ടി.സി / ഡി.എഡ് / ഡി.എല്‍.എഡ് / ബി.എഡ് യോഗ്യതയുമുള്ളവര്‍ക്ക് പങ്കെടുക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പാസായവര്‍ക്കും അസാപ് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0483 2734888, വെബ്സൈറ്റ്: ddemlpm.blogspot.com.

date