Post Category
നെയ്യാറ്റിൻകര കുടുംബ കോടതിയിൽ അഡീഷണൽ കൗൺസിലർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
നെയ്യാറ്റിൻകര കുടുംബ കോടതിയിൽ അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫാമിലി കോർട്ട് (കേരള) റൂൾസ് 1989-ലെ റൂൾ 28, ഫാമിലി കോർട്ട് കേരള (അഡീഷണൽ റൂൾസ് 1990)-ലെ റൂൾ 4 പ്രകാരമാണ് അഡീഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നത്.
സോഷ്യൽ വർക്കിലോ, സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗൺസിലിങ്ങിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഓഗസ്റ്റ് 10 വൈകിട്ട് 5 മണിക്ക് മുൻപായി കുടുംബ കോടതി ജഡ്ജി മുൻപാകെ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2732/2026
date
- Log in to post comments