കുടുംബശ്രീ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം; 30ന് വാക്ക് ഇൻ ഇന്റർവ്യൂ*
*
കുടുംബശ്രീ തൃശൂർ ജില്ലാ മിഷന് കീഴിലുള്ള വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30-ന് രാവിലെ പത്തിന് അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന 'സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്' ഓഫീസിലാണ് വാക്ക്-ഇൻ ഇന്റർവ്യൂ.എം.എസ്.ഡബ്ല്യു, എം.എ. സോഷ്യോളജി, എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. 40 വയസാണ് പ്രായപരിധി. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, അയൽക്കൂട്ട കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് സാക്ഷ്യപത്രം ഹാജരാക്കുന്ന പക്ഷം നിയമനത്തിൽ മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യാത്രാബത്ത ഉണ്ടായിരിക്കുന്നതല്ല. ഫോൺ- 0487-2362517, 0487-2382573.
- Log in to post comments