Skip to main content

എറിയാട് ഗവ. ഐ.ടി.ഐയിൽ ഓഫ്‌ലൈൻ പ്രവേശനം

എറിയാട് ഗവ. ഐ.ടി.ഐയിൽ 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷ കാലാവധിയുള്ള ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഒരു വർഷ കാലാവധിയുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.  താത്പര്യമുള്ള എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും നേരിട്ട് അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ജൂലൈ 25-ന് വൈകീട്ട് അഞ്ചിനകം ടി.സി, അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. 100 രൂപയാണ് അപേക്ഷാ ഫീസ്. മുമ്പ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ട് ഓഫ്‌ലൈനായി അപേക്ഷ നൽകാവുന്നതാണ്. അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല. ഫോൺ- 0480-2804320.  

date