Skip to main content

'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി ഉദ്ഘാടനവും പ്രഥമാധ്യാപക ശില്‍പശാലയും നാളെ (ശനി) നടക്കും . പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ധീന്‍ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ ഭാഗമായി പ്രൈമറി വിഭാഗം പ്രഥമാധ്യാപകരുടെ ശില്‍പ്പശാലയും 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും നാളെ (ശനി) മലപ്പുറത്ത് നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് 12:00 ന് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഥമാധ്യാപകരുമായി നേരിട്ടും സംസ്ഥാനത്തെ മറ്റ് 13 ജില്ലകളിലെ അധ്യാപകരുമായി ഓണ്‍ലൈനായും സംവദിക്കുകയും പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീജ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.

date