അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ (KELTRON) നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന വിവിധ ഡിസൈനിംഗ് കോഴ്‌സുകളിലേക്ക് ഫീസ് ഇളവോടെ പഠിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ആർക്കിടെക്ചർ ഡിസൈൻ, അഡ്വർട്ടൈസിംഗ് ഡിസൈൻ, അഡ്വർട്ടൈസിംഗ് ഗ്രാഫിക്സ് എന്നീ കോഴ്‌സുകളിലേക്കാണ് നിലവിൽ പ്രവേശനം നൽകുന്നത്. ഒരു വർഷം, 4 മാസം എന്നീ കാലാവധികളുള്ള ഈ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബി.ടെക് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സീറ്റുകൾ പരിമിതമായതിനാൽ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി എറണാകുളം കലൂരിലെ ഇ.എസ്.ഐ ഹോസ്പിറ്റലിന് സമീപമുള്ള ആർ.ബി.ഐ സാംസ്കാരിക സമുച്ചയത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 7736889294, 0484-2971400
ഗതാഗത നിയന്ത്രണം
നോർത്ത് പറവൂർ വടക്കുംപുറം റോഡിൽ വാടത്തോട് പാലത്തിനു സമീപം കലുങ്കിൻറെ ബാക്കി ഭാഗം നിർമ്മാണ പ്രവൃത്തികൾ ജൂലൈ 28 ന്(ചൊവ്വ) ആരംഭിക്കും. പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഈ റോഡിൽ കൂടിയുള്ള ഗതാഗതത്തിനു ഭാഗികമായി നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനിയർ അറിയിച്ചു.
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. ഒരു വർഷമാണ് കോഴ്‌സിൻ്റെ കാലാവധി സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ. പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭി ക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂലൈ 31
ഫോൺ: 0471 2570471, 9846033009
ഓണം ഖാദി ഫെസ്റ്റ് 2026: ജില്ലാതല ഉദ്ഘാടനം ജൂലൈ 27-ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി ഫെസ്റ്റ് 2026 ജില്ലാതല ഉദ്ഘാടനം ജൂലൈ 27 രാവിലെ 11.30-ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിൽ നടക്കും. ഫിഷറീസ് - സാംസ്കാരിക നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ ആദ്യ വിൽപ്പനയും തൃക്കാക്കര മുൻസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളാപ്പിള്ളി സമ്മാനക്കൂപ്പൺ വിതരണവും നിർവ്വഹിക്കും. ആഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റ് ലഭ്യമാണ്. കൂടാതെ, സമ്മാന പദ്ധതിയിലൂടെ ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടാനുള്ള അവസരവും സർക്കാർ/അർദ്ധ സർക്കാർ/ബാങ്ക് ജീവനക്കാർക്കായി 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഡ്മിഷൻ ആരംഭിച്ചു
കളമശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ ഐ.എം.സി (IMC) യുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടത്തുന്ന 'ഏവിയേഷൻ മാനേജ്‌മെന്റ് & എയർലൈൻ ക്യാബിൻ ക്രൂ' (Aviation Management & Airline Cabin Crew) ഒരു വർഷത്തെ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി/പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചുരുങ്ങിയ ചെലവിൽ പഠിക്കാൻ അവസരമൊരുക്കുന്ന ഈ കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8075305445, 8078353431 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഗതാഗത നിരോധനമില്ല
എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിലെ ഒന്നാം ഘട്ട അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയായതിനാൽ മുൻപ് അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇന്ന് (2026 ജൂലൈ 25, ശനി) രാത്രി പാലത്തിൽ യാതൊരുവിധ ഗതാഗത നിരോധനവും ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾക്ക് തടസ്സമില്ലാതെ സാധാരണ രീതിയിൽ തന്നെ പാലത്തിലൂടെ യാത്ര ചെയ്യാവുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ വൈപ്പിൻ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിന് പരിധിയിൽ വരുന്ന പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2027 മാർച്ച് 31 വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് 2026 ഓഗസ്റ്റ് 5 ഉച്ചയ്ക്ക് 2 മണി വരെ ടെൻഡർ സമർപ്പിക്കാവുന്നതാണ്.
ഫോൺ: 0484-2496656, 9446866134, 9895943980
മസ്റ്ററിംഗ് ആരംഭിച്ചു
കളമശ്ശേരി നഗരസഭയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ വിഭാഗം പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ 30-നകം വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം.
ജൂലൈ 17 മുതൽ ആരംഭിച്ച മസ്റ്ററിംഗ് പ്രക്രിയയിൽ ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ നഗരസഭയിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
മെഡിക്കൽ ഓഫീസർ നിയമനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി മെഡിക്കൽ ഓഫീസർമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 63,440 രൂപയായിരിക്കും. താല്പര്യമുള്ളവർ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും അടങ്ങിയ ബയോഡാറ്റ ജൂലൈ 31-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ccu.ims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടക്കുന്ന സ്ഥലവും തീയതിയും സമയവും ഉദ്യോഗാർത്ഥികളെ പിന്നീട് ഇ-മെയിൽ വഴി അറിയിക്കും.
ദർഘാസ് ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ പരിധിയിലുള്ള വടക്കേക്കര, കോട്ടുവള്ളി, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലെയും നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെയും 179 അങ്കണവാടികളിൽ മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11 ഉച്ചയ്ക്ക് ശേഷം 2pm വരെ
ഫോൺ: 0484-2448803,
ഇ-മെയിൽ: svponparvur@gmail.com
തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നേടാം
*വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംസ്ഥാനതല മത്സരങ്ങൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ന്യൂറോ സയൻസ് പഠന കേന്ദ്രത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്ലേഷണൽ ന്യൂറോസയൻസ് കോൺഫറൻസിനോടനുബന്ധിച്ച് (ICTN 2026) എറണാകുളം പ്രസ് ക്ലബ്ബുമായി ചേർന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംസ്ഥാനതല മൽസരങ്ങൾ സംഘടിപ്പിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യവും, മാനസികാരോഗ്യവും, ന്യൂറോഡെവലപ്മെന്റും, ന്യൂറോഡിജെനറേറ്റീവ് രോഗങ്ങളും സംബന്ധിച്ച ശാസ്ത്രീയ ബോധം ജനങ്ങളിൽ പ്രത്യേകിച്ച് യുവതലമുറയിൽ വളർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. സ്കൂൾ തലത്തിലും, കോളേജ് തലത്തിലുമായി അഞ്ച് വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ആണ് ഉണ്ടാവുക.
ഷോർട്ട് വീഡിയോ, റീൽസ്, സ്റ്റിൽ മോഡൽ നിർമ്മാണം, പോസ്റ്റർ രചന, പെയിന്റിംഗ് എന്നീ അഞ്ച് വിഭാഗങ്ങളിൽ ഏഴ് വിഷയങ്ങൾ കേന്ദ്രീകരിച്ച് മത്സരങ്ങൾ ഉണ്ടാവും. മൽസരത്തിന് അയക്കുന്നവ എ ഐ നിർമ്മിതമാവരുത്. ഇതിന് പുറമെ അൽസൈമേഴ്സ്, പാർക്കിൻസൺസ്, സ്‌ട്രോക്ക്, എപ്പിലപ്സി, ഓട്ടിസം, സെറിബ്രൽ പാൾസി, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾ അനുഭവിക്കുന്നവരുടെയോ, അവരുടെ കുടുംബാംഗങ്ങളു ടെയോ പരിചാരകരുടെയോ, അധ്യാപകരുടെയോ, ആരോഗ്യപ്രവർത്തകരുടെയോ ജീവിതാനുഭവങ്ങൾ പങ്കുവെക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. ഇവ കോൺഫറൻസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അവരുടെ അനുമതിയോടെ പ്രസിദ്ധീകരിക്കും. മികച്ച രചനകൾ കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്തും. ഫൈനലിസ്റ്റുകളെ സെപ്റ്റംബർ 13 ന് കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. മത്സരങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ictn2026.cusat.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
- Log in to post comments