Skip to main content

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ്

        സംസ്ഥാന പൊതുവിദ്യാഭ്യാസ വുകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വാണ് യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക്www.src.kerala.gov.in, 0471-2570471, 9846033009.

പി.എൻ.എക്‌സ്. 2774/2026

date