അറിയിപ്പുകള്
സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
കോഴിക്കോട് ജില്ലയില്‍ കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത മുഴുവന്‍ സ്ഥാപനങ്ങളും രജിസ്ട്രേഷന് എടുക്കുകയും നിലവില്‍ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍ പുതുക്കുകയും ചെയ്യണമെന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്ഫോഴ്സ്മെന്റ്റ്) അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് അര്‍ബന്‍ 3 സി.ഡി.പി.ഒ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലെ പ്രീ-സ്കൂള്‍ കുട്ടികള്‍ക്ക് 2026-27 വര്‍ഷം ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9037993998, 9995735638.
പേരാമ്പ്ര ഐ.സി.ഡി.എസ് പ്രോജക്ടിലെ വിവിധ അങ്കണവാടികളില്‍ 2026 സെപ്റ്റംബര്‍ മുതല്‍ 2027 മാര്‍ച്ച് വരെ ആഴ്ചയില്‍ മൂന്ന് ദിവസം മുട്ട, പാല് എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, പേരാമ്പ്ര ഐ.സി.ഡി.എസ്, പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം, പേരാമ്പ്ര. ഫോണ്‍: 9496252032. ഇ-മെയില്‍: icdsperambra@gmail.com
ക്വട്ടേഷന്‍ ക്ഷണിച്ചു
മഴക്കാല കെടുതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കലക്ടറേറ്റിലേക്കും ജില്ലയിലെ നാല് താലൂക്കുകളിലേക്കും മൂന്ന് മാസത്തേക്ക് അഞ്ച് സീറ്റുള്ള വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എട്ട് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതായിരിക്കണം. ക്വട്ടേഷനുകള്‍ ജൂലൈ 31ന് ഉച്ചക്ക് 2.30 വരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ സ്വീകരിക്കും. ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.kozhikode.nic.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ഇലക്ട്രിക്കല്‍ ടെക്നീഷ്യന് കോഴ്സ്
ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന് കോഴ്സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
പി.ജി സീറ്റൊഴിവ്
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം, എം.എ ഇംഗ്ലീഷ് കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ആഗസ്റ്റ് നാലിന് കോളേജില്‍ എത്തണം. ഫോണ്‍: 0495 2223243, 8547005025.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് കോഴിക്കോട് റൂറല്‍ കാര്യാലയത്തിന് കീഴിലെ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളിലേക്ക് പാല്, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് ഏഴ് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2966305.
സീറ്റൊഴിവ്
ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡില്‍ വനിതകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. ജൂലൈ 29ന് മുമ്പ് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2415040.
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൂണേരി ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ട്രെയിനികളുടെ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര്ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശനം ലഭിക്കുന്ന എസ്.സി/എസ്.ടി/ഒ.ഇ.സി ട്രെയിനികള്‍ക്ക് സൗജന്യ പാഠപുസ്തകം, പോഷകാഹാരം, ഉച്ചഭക്ഷണം, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, സ്റ്റൈപന്‍ഡ്, ലംപ്സംഗ്രാന്‍ഡ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവ ലഭിക്കും. ഫോണ്‍: 9447228499, 9947177285, 9539382634.
- Log in to post comments