Skip to main content

*തൃശൂർ മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ അധ്യാപക, ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ*

 

 

 തൃശൂർ ഗവ. മോഡൽ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് എച്ച്.എസ്.എ. ഹിന്ദി അധ്യാപിക, ഫുൾ ടൈം മെനീയൽ (ക്ലീനിങ്) സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 30-ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ- 0487-2331163. ഇമെയിൽ- thrissur.gmghs46@gmail.com.

date